നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ സിസ്റ്റർ വൽസ അലക്സ് അന്തരിച്ചു
നീലേശ്വരം: നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ മദർ സുപ്പീരിയറായും കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ മാനേജറായും സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റർ വൽസ അലക്സ് (65) അന്തരിച്ചു.
ദീർഘകാലം വിദ്യാഭ്യാസ-ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റർ വൽസ, വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് നീലേശ്വരം സെന്റ് ആൻസ് കോൺവെന്റ് ചാപ്പലിൽ നടക്കും.
വിളമന എണ്ണച്ചേരിയിൽ പരേതരായ അലക്സാണ്ടറുടെയും മറിയക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ജ്യോതി സി.എം.സി, തോമസ്, മേരിക്കുട്ടി, ലിസി, ബെന്നി, ജിബി, ബിജു.
What's Your Reaction?