മുൻ നഗരസഭ കൗൺസിലറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 1, 2026 - 11:30
 0
മുൻ നഗരസഭ കൗൺസിലറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ: മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ കണ്ടങ്കാളിയിലെ മാടക്ക വീട്ടിൽ പി. കണ്ണൻ (62) വീടിന്റെ വർക്ക് ഏരിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച (ജൂൺ 30) വൈകിട്ട് അഞ്ചോടെയാണ് വീടിന്റെ പിറകുവശത്തെ വർക്ക് ഏരിയയിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഇരുമ്പ് പൈപ്പിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പയ്യന്നൂർ നഗരസഭ കൗൺസിലർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു പി. കണ്ണൻ. പരേതരായ മാടക്ക കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാടിന്റെയും പരത്തി യശോദയുടെയും മകനാണ്.

ഭാര്യ: സുനന്ദ. മക്കൾ: സുകിന, സെനക. മരുമകൻ: അജേഷ് (ഏഴിലോട്). സഹോദരങ്ങൾ: രാമചന്ദ്രൻ, പുരുഷോത്തമൻ, നളിനി, സതി, സതീശൻ, അജിത. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തിൽ ശവസംസ്കാരം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow