കുവൈറ്റിൽ 23 മെഡിക്കൽ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.

May 27, 2025 - 22:25
 0
കുവൈറ്റിൽ 23 മെഡിക്കൽ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.

കുവൈറ്റ്സിറ്റി: പ​ര​സ്യ​ങ്ങ​ളി​ലും, ചി​കി​ത്സ രീ​തി​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മെഡിക്കൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനങ്ങൾ പരിശോധനാ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ പരസ്യങ്ങളിലെ ചില ഉള്ളടക്കങ്ങൾ പ്രൊഫഷനൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. അവ പ്രൊഫഷനൽ സ്വഭാവത്തേക്കാൾ വാണിജ്യ സ്വഭാവമുള്ളതുമാണെന്നും അറിയിച്ചു. നിയമം ലംഘിക്കുന്ന മെഡിക്കൽ പ്രാക്ടീസുകളും, രോഗികളുടെ അവകാശങ്ങളുടെ നിഷേധവും ക്രമക്കേടുകളിൽ ഉൾപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow