കമ്മാടം മഖാം ഉറൂസിന്ന് നാളെ തുടക്കം
പരപ്പ: മലയോര മേഖലയിലെ പ്രശസ്തമായ പരപ്പ കമ്മാടം മഖാം ഉറൂസ് ഏപ്രിൽ 23 മുതൽ 27 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ഏപ്രിൽ 23, വ്യാഴം രാത്രി 7:30-ന് കാലിച്ചാനടുക്കം ദാറുൽ ഉലൂം ദഫ് സംഘത്തിന്റെ മെഗാ ദഫ് പ്രദർശനത്തോടെ പരിപാടികൾ ആരംഭിക്കും. പ്രവാസി കമ്മിറ്റി പ്രസിഡന്റ് നസീർ കെ പിയുടെ അധ്യക്ഷതയിൽ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനവും ദുആ മജ്ലിസും നിർവ്വഹിക്കും. ജമാഅത്ത് സെക്രട്ടറി താജുദ്ധീൻ കമ്മാടത്ത് സ്വാഗതം പറയും.
തുടർന്ന് 9-മണിക്ക് നഫീസത്ത് മാല പാടിപ്പറയൽ ഖാരിഅ് കെ മുസ്തഫ സഖാഫി തെന്നല നേതൃത്വം നൽകും. ഏപ്രിൽ 24-ന് വെള്ളി ഉച്ചയ്ക്ക് 1:30-ന് മഖാം സിയാറത്തിന് ശേഷം കമ്മാടം മുത്തവല്ലി കെ പി അഹ്മദ് കുഞ്ഞി കമ്മടത്ത് പതാക ഉയർത്തും. തുടർന്ന് നെരോത്ത് പെരട്ടൂർ കുലോം ഭഗവതി ക്ഷേത്ര സ്ഥാനികളുടെ മഖാം സന്ദർശനം. ശേഷം നടക്കുന്ന സൗഹാർദ്ദ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. സുൽഫിക്കർ കെ പി അധ്യക്ഷത വഹിക്കും.
രാത്രി 8-ന് ഉമൈർ ദാരിമി വെള്ളായിക്കോട് മതപ്രഭാഷണം നടത്തും. ഏപ്രിൽ 25-ന് ശനി രാത്രി 8-മണിക്ക് അനസ് അമാനി പുഷ്പഗിരി മതപ്രഭാഷണം നടത്തും. ശേഷം ദാറുൽ ഫലാഹ് ദഫ് സംഘം കോളംകുളത്തിന്റെ മെഗാ പ്രദർശനം നടക്കും. ഏപ്രിൽ 26-ന് ഞായർ രാത്രി 8-മണിക്ക് അസ്സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈയുടെ നേതൃത്വത്തിൽ കൂട്ടു പ്രാർത്ഥന നടക്കും. രാത്രി 10-മണിക്ക് മാസ്റ്റർ മഹ്ഫൂസ് റിഹാൻ ഫറോക്കും സംഘവും അണിയിച്ചൊരുക്കുന്ന പ്രകീർത്തന രാവ് അരങ്ങേറും. ശേഷം ദാറുൽ ഫലാഹ് ദഫ് സംഘംകോളംകുളത്തിന്റെ മെഗാ പ്രദർശനം നടക്കും.
ഏപ്രിൽ 27-ന് തിങ്കൾ ഉച്ചയ്ക്ക് 1-മണിക്ക് നടക്കുന്ന മൗലിദ് പാരായണം, ഖത്തം ദുആ എന്നിവയ്ക്ക് അസ്അദ് നഈമി അൽ അസ്നവി പാണത്തൂർ നേതൃത്വം നൽകും. വൈകുന്നേരം 4-ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വെള്ളരിക്കുണ്ട് പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ജമാഅത്ത് സെക്രട്ടറി താജുദ്ധീൻ കമ്മാടത്ത്, ഖത്തീബ് അസ്അദ് നഈമി, പ്രവാസി കമ്മിറ്റി പ്രസിഡന്റ് കെ പി നസീർ, മഹ്മൂദ്, ഹാരിസ്, ശരീഖ് തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?