എഡിജിപി പി.വിജയന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.

അഗ്നിരക്ഷാസേനയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.

Jan 25, 2025 - 11:17
 0
എഡിജിപി പി.വിജയന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.

ന്യൂഡൽഹി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽനിന്ന് എഡിജിപി പി.വിജയന്.

 അഗ്നി രക്ഷാസേനയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.

സ്തുത്യർഹ സേവനത്തിന് പോലീസ് സേനയിലെ 10 പേർക്കും അഗ്നിരക്ഷാസേനയിൽ അഞ്ചുപേർക്കും ജയിൽ വകുപ്പിലെ അഞ്ചുപേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

എസ് പി ബി. കൃഷ്ണകുമാർ, ഡി എസ് പി മാരായ ആർ സാബു, കെ ജെ വർഗീസ്,എംപി വിനോദ്, കെ റെജി മാത്യു, ഡി വൈ എസ് പി എം ഗംഗാധരൻ, അസിസ്റ്റന്റ് കമാന്റന്റ് ജി ശ്രീകുമാരൻ, എസ് ഐ മാരായ എംഎസ് ഗോപകുമാർ, സുരേഷ് കുമാർ, കോൺസ്റ്റബിൾ എം ബിന്ദു എന്നിവർക്കാണ് പോലീസിലെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow