ലെബനനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ബെയ്റൂട്ടിലെ യുഎഇ എംബസി വീണ്ടും തുറന്നു.

Jan 25, 2025 - 09:49
 0
ലെബനനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ബെയ്റൂട്ടിലെ യുഎഇ എംബസി വീണ്ടും തുറന്നു.

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സും, റിപ്പബ്ലിക് ഓഫ് ലെബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബെയ്‌റൂട്ടിലെ യുഎഇ എംബസി ഔദ്യോഗികമായി നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് എംബസി വീണ്ടും തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒമർ ഉബൈദ് അൽ ഷംസി പറഞ്ഞു, ലെബനൻ്റെ സ്ഥിരതയ്ക്കും വികസനത്തിനും പിന്തുണ നൽകുന്ന യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും,

എംബസി പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ഇരു രാജ്യങ്ങൾക്കും, അവരുടെ ജനങ്ങൾക്കും വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരണത്തിനുള്ള മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതായും അൽ ഷംസി എടുത്തുപറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow