16കാരിയെ പീഡിപ്പിച്ചെന്ന പരാതി; 25കാരിക്കെതിരെ പോക്സോ കേസ്

Jun 12, 2026 - 10:43
 0
16കാരിയെ പീഡിപ്പിച്ചെന്ന പരാതി; 25കാരിക്കെതിരെ പോക്സോ കേസ്

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 25കാരിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിപ്രകാരമാണ് കേസ്.

തളിപ്പറമ്പ് പുളിപ്പറമ്പ സ്വദേശിനിയായ സ്നേഹ മെർലി (25)നെതിരെയാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

ഭയം മൂലം സംഭവത്തെക്കുറിച്ച് പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിംഗിനിടെ വിവരം പുറത്തുവന്നതോടെയാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പ്രതിക്കെതിരെ നേരത്തെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ സമാന സ്വഭാവത്തിലുള്ള മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളും മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസും നിലവിലുണ്ടെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow