ഏഴ് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ
നീലേശ്വരം: ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്നംഗ സംഘത്തെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്.
ചന്തേര എസ്.ഐ മനു പി. ചെറിയാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കാലിക്കടവ് ദേശീയപാതയ്ക്ക് സമീപത്തുനിന്ന് പ്രതികൾ പിടിയിലായത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?