പ്രഭാത സവാരിക്കിറങ്ങിയ മടിക്കൈ സ്വദേശി വാഹനമിടിച്ച് മരിച്ചു.
നീലേശ്വരം: പ്രഭാത സവാരിക്ക് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ കോഴി കയറ്റി വന്ന വാഹനം ഇടിച്ച് മടിക്കൈ സ്വദേശിയായ സുകുമാരൻ (60) മരിച്ചു. മടിക്കൈ ചതുരക്കിണർ കള്ള് ഷാപ്പിന് സമീപത്തെ വണ്ണാൻവീട്ടിൽ താമസിക്കുന്ന സുകുമാരനാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. പ്രഭാത സവാരി കഴിഞ്ഞ് ചതുരക്കിണറിന് സമീപത്തെ പെട്ടിക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ആലിൻകീഴ് ഭാഗത്തുനിന്ന് എത്തിയ കോഴി വാഹനം അദ്ദേഹത്തെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ശ്യാമള (കൃഷ്ണ നഴ്സിങ് ഹോം, കാഞ്ഞങ്ങാട്)മക്കൾ: സനീഷ് (തെയ്യം കലാകാരൻ), സൗമ്യ (പയ്യന്നൂർ). മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: അശോകൻ മണക്കാടൻ, ശാരദ, ബാലാമണി, പരേതയായ ഇന്ദിര.
What's Your Reaction?