ഓപ്പറേഷൻ തൂഫാൻ: ലഹരിവിരുദ്ധ ബോധവത്കരണവുമായി അമ്പലത്തറ ജനമൈത്രി പൊലീസും എൻഎസ്എസും
അമ്പലത്തറ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി അമ്പലത്തറ ജനമൈത്രി പൊലീസ് സ്റ്റേഷനും അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി അമ്പലത്തറ ടൗണിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഓപ്പറേഷൻ തൂഫാനിലേക്ക് രഹസ്യ വിവരങ്ങൾ കൈമാറുന്നതിനുള്ള ഫോൺ നമ്പറും മറ്റ് നിർദേശങ്ങളും ഉൾപ്പെടുത്തിയ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം അമ്പലത്തറ എസ്എച്ച്ഒ സി. ഷാജു നിർവഹിച്ചു. എൻഎസ്എസ് കോ-ഓർഡിനേറ്റർ മൃദുല ടീച്ചർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എസ്ഐ പ്രകാശൻ, സ്റ്റേഷൻ റൈറ്റർ മോഹനൻ, രാജേഷ് സ്കറിയ എന്നിവർ ആശംസകൾ നേർന്നു. ജനമൈത്രി പൊലീസ് ഓഫീസർ ടി.വി. പ്രമോദ് സ്വാഗതം പറഞ്ഞു.
What's Your Reaction?