കാലിച്ചാനടുക്കത്ത് ഓണാഘോഷം 2026; വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
കാലിച്ചാനടുക്കം: ഉത്രാടം, തിരുവോണം ദിനങ്ങളായ 2026 ഓഗസ്റ്റ് 25, 26 തീയതികളിൽ കാലിച്ചാനടുക്കം ടൗണിൽ വിപുലമായ രീതിയിൽ ഓണാഘോഷം 2026 സംഘടിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു.
കാർഷിക സമൃദ്ധിയുടെയും സമത്വസങ്കൽപ്പങ്ങളുടെയും ഉത്സവമായ ഓണം, കാലിച്ചാനടുക്കത്തിൻ്റെ നാടൻ പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും വീണ്ടും ജനകീയ ആഘോഷമാക്കി മാറ്റുകയാണ് ലക്ഷ്യം. കാലിച്ചാനടുക്കം പൊതുജന വായനശാല ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ, സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. എ.വി. മധു അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ഭൂപേഷ്, അനീഷ് കുമാർ എം., കൃഷ്ണൻ മൂപ്പിൽ, ടി.ടി. മോഹനൻ, എം.വി. അനന്തൻ, എം.വി. കുഞ്ഞമ്പു, രജീഷ് എം.കെ., ഇന്ദിര കെ.വി., കുഞ്ഞിരാമൻ മൂപ്പിൽ, അർച്ചന കൃപേഷ്, അനിത ഗുഡ്ലി മത്തായി എന്നിവർ സംസാരിച്ചു.
ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണം വിളംബര ഘോഷയാത്ര, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, കായികം, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. നാട്ടിലെ കലാകാരന്മാരുടെയും കലാകാരികളുടെയും പങ്കാളിത്തത്തോടെ വിപുലമായ കലാവിരുന്നും ഒരുക്കും.
സംഘാടക സമിതി ഭാരവാഹികൾ;
രക്ഷാധികാരികൾ: ടി.വി. ജയചന്ദ്രൻ, കെ. ഭൂപേഷ്, ഫാറൂഖ് ടി.പി., ലത കെ. കാരണം: അനീഷ് കുമാർ എം. ഭാരവാഹികൾ: ശ്രീജിത്ത് എൻ.കെ., രജീഷ് എം.കെ., കൃഷ്ണൻ കെ. ഇൻവീനർ: വിനോദ് മേഘ്ന്. ജോയിൻറ് കൺവീനർമാർ: വിജേഷ് എൻ., കുഞ്ഞിരാമൻ മൂപ്പിൽ, വിത്സൺ ജോസ്. ട്രഷറർ: എം.ജെ. ബേബി.
What's Your Reaction?