കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ.
കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. പെരിങ്ങത്തൂർ മത്തിപ്പറമ്പ് കേളോത്ത് ഹൗസിൽ കെ അജ്മൽ(25), പെരിങ്ങത്തൂർ പുളിയനബ്രം ഒ പി ഹൗസിൽ ഒ പി സാബിത്ത്(30) എന്നിവരാണ് പിടിയിലായത്. തലശ്ശേരി എസ് പി നന്ദഗോപന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എസ് ബി കൈലാസനാഥന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ കാൽടെക്സ് ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാറിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. 500-ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഡാൻ സാഫ് സംഘവും കണ്ണൂർ എസ്പിയുടെ സ്ക്വാഡും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കാസർകോട് നിന്നാണ് ഇവർ പണവുമായി പെരിങ്ങത്തൂരിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന. ഇവർക്കെതിരെ മറ്റു കേസുകൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
What's Your Reaction?