ട്രാൻസ്ഫറായി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നീലേശ്വരത്ത് യാത്രയയപ്പ് നൽകി
നീലേശ്വരം: ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷനിൽ നിന്ന് കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറുന്ന 12 ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
നീലേശ്വരം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ കെ. അജിത അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സബ് ഇൻസ്പെക്ടർമാരായ ജി. ജിഷ്ണു, സുമേഷ് ബാബു, എ. വി. ശ്രീകുമാർ, ടി. വി. രാജേഷ് കുമാർ, സ്റ്റേഷൻ റൈറ്റർ ടി. വി. സജിത്ത്, ദിലീഷ് കുമാർ പള്ളിക്കൈ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പിആർഒ പ്രകാശൻ കെ. വി. സ്വാഗതവും സുജിത്ത് കൂക്കോട്ട് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സഹപ്രവർത്തകർ ട്രാൻസ്ഫറായി പോകുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുകയും സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
What's Your Reaction?