നൃത്തവിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അയൽവാസിക്കെതിരെ പോക്സോ
ചിറ്റാരിക്കാൽ: നൃത്ത പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയതായി പരാതി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ16 കാരിയുടെ പരാതിയിൽ അയൽവാസിയായ ഷാജി(42)ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തിയശേഷം ആത്മാഭിമാനം ഹനിക്കുന്ന രീതിയിൽ അശ്ലീല ഭാഷയിൽ സംസാരിക്കുകയായിരുന്നു എന്ന് പറയുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഒളിവിൽ പോയ ഷാജിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?