ആലുവയില്‍ അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇൻജക്ഷൻ ഐ പി യുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 

Feb 12, 2026 - 07:57
 0
ആലുവയില്‍ അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇൻജക്ഷൻ ഐ പി യുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 

കൊച്ചി: ആലുവയില്‍ അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇൻജക്ഷൻ ഐപിയുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ജപ്പാൻ പപ്പൻ എന്ന് വിളിപ്പേരുള്ള ആലുവ ദേശം മണിവിലാസം വീട്ടില്‍ പ്രഭാകരൻ, സുഹൃത്ത് ആലുവ കരുമാലൂർ പല്ലാക്കപ്പറമ്പ് വീട്ടില്‍ അനൂപ് കെ കെ എന്നിവരാണ് പിടിയിലായത്. എയ്ഡ്സ് കാരിയർ എന്ന് വിളിപ്പേരുള്ള ലഹരി മരുന്നാണ് ലോറെ സെപാം ഇൻജക്ഷൻ ഐപി. ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചർദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ പ്രത്യേകം അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

What's Your Reaction?

like

dislike

love

funny

angry

sad

wow