കോമ്പോസിറ്റ് എൽപിജി സിലിണ്ടറുകൾ വിപണിയിൽ; ഭാരം കുറവ്, സുരക്ഷ കൂടുതൽ
തിരുവനന്തപുരം: പരമ്പരാഗത ഇരുമ്പ് എൽപിജി സിലിണ്ടറുകൾക്ക് പകരമായി ഭാരം കുറഞ്ഞതും കൂടുതൽ സുരക്ഷിതവുമായ കോമ്പോസിറ്റ് (പ്ലാസ്റ്റിക് ഫൈബർ) എൽപിജി സിലിണ്ടറുകൾ വിപണിയിലെത്തി. പാചകവാതക വിതരണ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് പുതിയ സിലിണ്ടറുകൾ.
പുതുതായി കോമ്പോസിറ്റ് സിലിണ്ടർ കണക്ഷൻ എടുക്കുന്നവർക്ക് 3,300 രൂപയാണ് ഡെപ്പോസിറ്റ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഇരുമ്പ് സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അധിക തുക നൽകി കോമ്പോസിറ്റ് സിലിണ്ടറുകളിലേക്ക് മാറാനും അവസരമുണ്ട്.
സുതാര്യമായ പ്ലാസ്റ്റിക് ഫൈബർ ഘടനയുള്ളതിനാൽ സിലിണ്ടറിനുള്ളിൽ എത്ര ഗ്യാസ് ശേഷിക്കുന്നുണ്ടെന്ന് പുറത്തുനിന്നുതന്നെ മനസ്സിലാക്കാനാകും. ഭാരം കുറഞ്ഞതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. തുരുമ്പ് പിടിക്കാത്തതിനാൽ ദീർഘകാലം ഉപയോഗിക്കാനാവുമെന്നതും മറ്റൊരു പ്രത്യേകതയാണ്. തീപിടുത്തം ഉണ്ടായാലും സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും കോമ്പോസിറ്റ് സിലിണ്ടറുകൾ കൂടുതൽ വിശ്വാസ്യത നൽകുന്നു.
What's Your Reaction?