ആചാര സംരക്ഷണത്തിന് ജാഗ്രത വേണം: ഉത്തരമലബാർ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി മേഖലാ ആചാര സംഗമം

Aug 2, 2026 - 12:22
 0
ആചാര സംരക്ഷണത്തിന് ജാഗ്രത വേണം: ഉത്തരമലബാർ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി മേഖലാ ആചാര സംഗമം

കാസർകോട്: ഉത്തരമലബാർ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി കാസർകോട് മേഖലയുടെ ആചാര സംഗമം പുലിക്കുന്ന് ശ്രീ ഭഗവതി സഭാഭവനിൽ നടന്നു. അട്ക്ക ക്ഷേത്രം കാരണവർ കൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.

സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആചാര സ്ഥാനികരും സമുദായ അംഗങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

മേഖലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. നാരായണൻ ചൂരിക്കോട്, നാരായണൻ വെളിച്ചപ്പാടൻ, ദയാനന്ദ വെളിച്ചപ്പാടൻ, എൻ. സതീശൻ, മോഹനൻ, രാജേഷ് ബട്ടമ്പാറ, ഉദയൻ കൊല്ലമ്പാടി, പുലിക്കുന്ന് മോൻ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow