മഞ്ചേശ്വരത്ത് എം ഡി എം എ യുമായി മൂന്നുപേർ അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ

Apr 28, 2026 - 08:51
 0
മഞ്ചേശ്വരത്ത് എം ഡി എം എ യുമായി മൂന്നുപേർ അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ

കാസർകോട്: സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച 43.306 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ മൂന്ന് യുവാക്കളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് വടകരയിലെ എം.പി അനൂഷ് (21), എറണാകുളം നോർത്ത് പറവൂരിലെ പി.എം അരുൺകുമാർ (28), ആലമ്പാടി ടിപ്പു നഗർ സ്വദേശിയായ മുഹമ്മദ് സഹൽ (25) എന്നിവരാണ് പ്രതികൾ.

മഞ്ചേശ്വരം പാവൂർ ഗേരുക്കട്ട സ്നേഹാലയത്തിന് സമീപം തിങ്കളാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് ചുവപ്പ് നിറത്തിലുള്ള കെ.എൽ 85 ബി 2506 നമ്പർ സ്വിഫ്റ്റ് കാറിൽ നിന്ന് ഇവരെ പിടികൂടിയത്. കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും മഞ്ചേശ്വരം പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow