ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നീലേശ്വരം ഗ്യാസ് ഏജൻസിലെ മുൻജീവനക്കാരൻ കരിന്തളം കോയിത്തട്ടയിലെ എൻ കെ സുരേന്ദ്ര(62)നാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്

May 8, 2026 - 09:30
 0
ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കരിന്തളം: നീലേശ്വരം ഗ്യാസ് ഏജൻസിലെ മുൻജീവനക്കാരൻ കരിന്തളം കോയിത്തട്ടയിലെ എൻ കെ സുരേന്ദ്രൻ (62) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മുമ്പ് നീലേശ്വരം ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു.പരേതനായ പെരിയടത്ത് അമ്പൂഞ്ഞിയുടെയും എൻ കെ തമ്പായിയുടെയും മകനാണ്.

ഭാര്യ: കെ.രമ (കോയിത്തട്ട). മക്കൾ: കെ സുജിത് (ഓട്ടോ ഡ്രൈവർ), കെ സൂരജ്(കിയ മോട്ടോർസ് കാഞ്ഞങ്ങാട് ). മരുമക്കൾ: അഞ്ജു (കണ്ണൂർ), സൽന (അരങ്ങം, ആലക്കോട് ). സഹോദരങ്ങൾ: നിർമ്മല, (എറണാകുളം ഹൈക്കോടതി), വിജയലക്ഷ്മി (അട്ടക്കണ്ടം), രമേശൻ( എറണാകുളം ഹൈക്കോടതി), നളിനാക്ഷൻ (സെക്രട്ടറി കരിന്തളം പാലിയേറ്റീവ് സൊസൈറ്റി), പരേതനായ പദ്മനാഭൻ (മുൻ ഹൈക്കോടതി ജീവനക്കാരൻ. സംസ്‍കാരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow