ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Feb 12, 2026 - 14:14
 0
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നീലേശ്വരം: ബുള്ളറ്റും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് സ്കൂൾ ജീവനക്കാരനായ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കു പറ്റിയ ബുള്ളറ്റ് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ ഫിഷറീസ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് കാലിക്കടവിലെ പ്രദീപാ(48)ണ് മരിച്ചത്. ദേശീയപാതയിൽ പിലിക്കോട് അണ്ടർ പാസിനടുത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന പ്രദീപൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്തേര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow