വെള്ളരിക്കുണ്ടിൽ വൻ തീപിടുത്തം

Feb 5, 2026 - 13:52
Feb 5, 2026 - 13:54
 0
വെള്ളരിക്കുണ്ടിൽ വൻ തീപിടുത്തം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ വൻ തീപിടുത്തം. വിമല എസ്റ്റേറ്റിന് സമീപം ഷാൻ്റോ എന്നയാളുടെ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുകയാണ്. സമീപത്തെ തെങ്ങിൻതോപ്പിലേക്കും തീ പടർന്നിരുന്നു. നേരത്തെ റബ്ബർ തോട്ടമായിരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow