ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം.

Oct 30, 2025 - 10:19
Oct 30, 2025 - 10:23
 0
ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം.

കൊച്ചി: ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. അച്ഛൻ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ ദീപിക അന്തര്‍ജനം എന്നിവര്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാവിലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദ്ദിക്കല്‍ എന്നീ കുറ്റങ്ങള്‍ മാത്രമാണ് തെളിഞ്ഞത്. എന്നാല്‍, കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നില്ല. ഇവ പ്രകാരം പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. ഇതിലാണ് ഹൈക്കോടതി ശിക്ഷ വർധിപ്പിച്ചത്. കല്ലിയൂരില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിരുന്നത്. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ പിടിയിലാകുകയായിരുന്നു. 2013 ഏപ്രില്‍ 23നാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അതിഥി മരിച്ചത്. പൊള്ളലും മര്‍ദ്ദനവുമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിണിയ്ക്കിട്ടും, മര്‍ദ്ദിച്ചും അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും, രണ്ടാനമ്മയായ ദേവികയും കുട്ടിയെ കൊന്നുവെന്നായിരുന്നു കേസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow