വിരമിക്കുന്ന എസ് ഐ മധുസൂദനൻ മടിക്കൈക്ക് യാത്രയയപ്പ് നൽകി

Jan 19, 2026 - 13:53
 0
വിരമിക്കുന്ന എസ് ഐ മധുസൂദനൻ മടിക്കൈക്ക് യാത്രയയപ്പ് നൽകി

നീലേശ്വരം: 31 വർഷത്തെ സേവനത്തിന് ശേഷം പോലീസ് സർവീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്ക് യാത്രയയപ്പ് നൽകി. നീലേശ്വരം പോലീസ് സ്റ്റേഷൻ പതിമൂന്നാമൻ കൂട്ടായ്മ ആയിറ്റി കടവ് റിസോർട്ടിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ചന്തേര ഇൻസ്പെക്ടർ പി പ്രശാന്ത് ഉപഹാരസമർപ്പണം നടത്തി. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. റിട്ട: എസ് ഐ പി രാജീവൻ അധ്യക്ഷത വഹിച്ചു. മുൻ എസ് ഐ മാരായ വിനോദ് പയ്യന്നൂർ, മുരളീധരൻ സി കെ, എസ് ഐമാരായ വിനോദ് ബന്തടുക്ക, രഞ്ജിത്ത് കാഞ്ഞങ്ങാട്, കെവി രതീശൻ, പ്രദീപ് തൃക്കരിപ്പൂർ, എ എസ് ഐ മാരായ സരള മാണിയാട്ട്, പ്രദീപൻ കോതോളി, എസ് സി പി ഒ ദിലീഷ് കുമാർ പള്ളിയത്ത് എന്നിവർ സംസാരിച്ചു. എസ് ഐ എം മഹേന്ദ്രൻ സ്വാഗതവും, എസ് സി പി ഒ സജിത്ത് പടന്ന നന്ദിയും പറഞ്ഞു. പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഗാനമേളയും അരങ്ങേറി. മികച്ച കർഷകൻ കൂടിയായ മധുസൂദനൻ മടിക്കൈ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow