ഡി വൈ എഫ് ഐ; സനു മോഹൻ പ്രസിഡണ്ട്, എം വി രതീഷ് സെക്രട്ടറി
മടിക്കൈ: ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് സമ്മേളനം ബങ്കളത്ത് പുഷ്പൻ നഗറിൽ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഷാജർ ഉദ്ഘാടനം ചെയ്തു. എം വി ദീപേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അമൃത സുരേഷ് രക്തസാക്ഷി പ്രമേയവും, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജിത്ത് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേദ്യ, ജില്ല ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ഡി വൈ എഫ് ഐ പ്രവർത്തകരെ അനുമോദിച്ചു. സംഘാടകസമിതി ചെയർമാൻ വി പ്രകാശൻ സ്വാഗതവും, കെ വിനോദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ സനു മോഹൻ (പ്രസിഡന്റ്), ജിതേഷ് പാലായി, ഒ എം സച്ചിൻ (വൈസ് പ്രസിഡന്റ്), എം വി രതീഷ് (സെക്രട്ടറി) അമൃത സുരേഷ്, എ അഭിജിത്ത് (ജോയിന്റ് സെക്രട്ടറി) പി അഖിലേഷ് (ട്രഷറർ) നിധീഷ് കെ പി, ധനേഷ് കോളംകുളം (എക്സിക്യൂട്ടീവ്)
What's Your Reaction?