ചാലിങ്കാലിൽ പോത്തിന്റെയും, കാളയുടെയും ജഡങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Jan 14, 2026 - 09:52
 0
ചാലിങ്കാലിൽ പോത്തിന്റെയും, കാളയുടെയും ജഡങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: പുല്ലൂർ ചാലിങ്കൽ കേളോത്തിന് സമീപം രണ്ട് പോത്തുകളുടെയും കാളയുടെയും ജഡങ്ങൾ കണ്ടെത്തി. റോഡരികിലെ വിജനമായ സ്ഥലത്ത് ഇന്ന് രാവിലെയാണ് പോത്തുകളുടെയും കാളയുടെയും ജഡങ്ങൾ കൂട്ടിയിട്ട് നിലയിൽ കണ്ടത്. വാഹനത്തിൽ എത്തിച്ച ജഡങ്ങൾ ഉപേക്ഷിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് നിന്നും കളഞ്ഞു കിട്ടിയ കടലാസിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പാലക്കാട്ടെ ഡ്രൈവറാണെന്നാണ് പറഞ്ഞതത്രെ. നാട്ടുകാർ നൽകിയ പരാതിയിൽ അമ്പലത്തറ ഇൻസ്പെക്ടർ യു പി വിപിൻ സ്ഥലതെത്തി. പഞ്ചായത്ത് പ്രസിഡണ്ട് സി കെ സബിത, വൈസ് പ്രസിഡന്റ് അഡ്വ: എംകെ ബാബുരാജ്, മെമ്പർ എ കൃഷ്ണൻ, ബ്ലോക്ക് അംഗം മാടിക്കാൻ നാരായണൻ എന്നിവരും സ്ഥലത്തെത്തി. ജനവാസ കേന്ദ്രത്തിലാണ് ജഡങ്ങൾ തള്ളിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow