ചിത്താരിയിലേക്ക് പോയ 18-കാരിയെ കാണാതായി; അമ്പലത്തറ പോലീസ് അന്വേഷണം തുടങ്ങി
അമ്പലത്തറ: ചിത്താരിയിലെ വലിയമ്മയുടെ വീട്ടിലേക്ക് പോയ 18-കാരിയെ കാണാതായതായി പരാതി. അമ്പലത്തറ പാറപ്പള്ളി സ്വദേശിനിയായ ഫാത്തിമത്ത് അൻഫിയയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.
ഇന്നലെ വൈകിട്ട് 3.45-ഓടെ വീട്ടിൽ നിന്ന് ചിത്താരി യിലേക്ക് പോയ അൻഫിയ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് പിതാവ് ഉമ്മർ അമ്പലത്തറ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ അമ്പലത്തറ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?