ഓപറേഷൻ തൂഫാൻ: ഉപ്പളയിൽ 10.200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Jul 17, 2026 - 08:37
 0
ഓപറേഷൻ തൂഫാൻ: ഉപ്പളയിൽ 10.200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർകോട്: ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പോലീസ് ഉപ്പളയിൽ നടത്തിയ പരിശോധനയിൽ 10.200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.

ഉപ്പള ഹീറോ കോംപ്ലക്സിലെ തങ്ങൾ ഹൗസിൽ ജുനൈദ് എന്ന സെയ്യിദ് ജൗഹർ (29) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് 5.45ഓടെ ഉപ്പള റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ പ്രവേശന കവാടത്തിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

എസ്.ഐ. വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ടതോടെ ഇയാൾ അസ്വാഭാവികമായി പെരുമാറുകയും പരിഭ്രമം പ്രകടിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന 10.200 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. പരിശോധനയിൽ പ്രൊബേഷൻ എസ്.ഐ. അർജുൻ, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, സനീഷ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow