ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; കാസർകോട് സ്വദേശികൾ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

Jul 17, 2026 - 08:25
 0
ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; കാസർകോട് സ്വദേശികൾ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

കാസർകോട്: കർണാടകയിലെ ഉപ്പിനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി.

ചെങ്കള പാടിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശരീഫ് (51), ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊർക്കട്ട സ്വദേശി മുഹമ്മദ് നബാസ് (37), പുത്തൂർ ബപ്പാളിഗെ സ്വദേശി ഇബ്രാഹിം (60), ഉത്തര കർണാടക മറക്കനാട് സ്വദേശി സന്ദീപ് പുണ്ഡലിംഗ (30), പുത്തൂർ കമ്പ്ര സ്വദേശി സൽമാൻ ഫാരിസ് (25), ബെൽത്തങ്ങാടി ഉറുവാളൂർ സ്വദേശി സിറാജ് എന്ന സിറാജുദ്ദീൻ (34), പുത്തില സ്വദേശി ഇർഷാദ് (31) എന്നിവരാണ് അറസ്റ്റിലായത്.

റെയ്ഡിൽ 500 രൂപയുടെ കള്ളനോട്ടുകൾ അച്ചടിച്ച ഷീറ്റുകൾ, കമ്പ്യൂട്ടർ, സിറോക്സ് മെഷീൻ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് ഉപ്പിനങ്ങാടി എസ്.ഐ. കെ.പി. സുരേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow