കാഞ്ഞങ്ങാട്ട് വടകര മുക്കിൽ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Aug 26, 2026 - 16:41
 0
കാഞ്ഞങ്ങാട്ട് വടകര മുക്കിൽ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനാപ്പീസ് കണ്ടത്തിൽ സ്കൂളിന് സമീപത്തെ അസൈനാറിന്റെയും ഐസുമ്മയുടെയും മകൻ ഖാലിദ് (47) ആണ് മരിച്ചത്.

വടകരമുക്ക് കാർഗിൽ ക്ലബ്ബ് കെട്ടിടത്തിന്റെ മുകളിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചയോളമായി യാലിദ് ഇവിടെ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം മുതൽ പുറത്തുകാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുൻ പ്രവാസിയായിരുന്ന ഖാലിദിന്റെ മൃതദേഹം ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രാമന്തളിയിലെ ജുബൈരിയ. മക്കൾ: ഹസൈനാർ, ഹാജറ.

What's Your Reaction?

like

dislike

love

funny

angry

sad

wow