ഇടിമിന്നലേറ്റ് യുവതി മരിച്ചു.
നരിക്കുനി: ഇടിമിന്നലേറ്റു യുവതി മരിച്ചു. പറപ്പാറക്കടുത്ത ചെരച്ചോറ മീത്തൽ സുനീറ(43)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. വീടിന്റെ മുറ്റത്ത് ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുത്ത് തിരിച്ചു വരുമ്പോഴാണ് മിന്നലേറ്റത്. ഉടനെ നരിക്കുനിയിലെ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് റിയാസ് (ഗൾഫ്) മക്കൾ നസ്മിയ, ജസ്മിയ (ചേളന്നൂർ എസ് എൻ കോളേജ് വിദ്യാർത്ഥിനികൾ) ബാപ്പ പരേതനായ കുഞ്ഞഹമ്മദ്. ഉമ്മ നസീമ.
What's Your Reaction?