സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് പുതിയ ജനറൽ സെക്രട്ടറി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തത്.
നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാരുടെ ഒഴിവിലേക്ക് എം.ടി. അബ്ദുല്ല മുസ്‌ലിയാരെ പുതിയ ട്രഷററായും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം.
വൈസ് പ്രസിഡന്റുമാരായി എ.വി. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയെയും തെരഞ്ഞെടുത്തു.
What's Your Reaction?