പരിക്കേറ്റ പെരുമ്പാമ്പിന് രക്ഷകരായി വനംവകുപ്പും പാമ്പുപിടുത്തക്കാരനും
തായന്നൂർ: എണ്ണപ്പാറ സർക്കാരി പറമ്പിൽ കാട് തെളിക്കുന്നതിനിടെ മിഷ്യൻ ഉപയോഗിച്ച് ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരനും വെറ്ററിനറി ഡോക്ടർമാരും.
ഇന്നലെയാണ് സംഭവം. കാട് തെളിക്കുന്നതിനിടെ മിഷ്യൻ തട്ടി പാമ്പിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കാഞ്ഞങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബുവിന്റെ നിർദ്ദേശപ്രകാരം പാമ്പുപിടുത്തക്കാരൻ അനീഷ് എണ്ണപ്പാറ പാമ്പിനെ പിടികൂടി കോയിത്തട്ട വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.
വെറ്ററിനറി ഡോക്ടർ ജെയ്‌സിയുടെ നേതൃത്വത്തിൽ പാമ്പിന്റെ മുറിവ് തുന്നിച്ചേർത്ത് മരുന്ന് നൽകി. തുടർന്ന് ഒരാഴ്ച നിരീക്ഷണത്തിൽ വെക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനശ്വര, മീര, സുരേന്ദ്രൻ, സുധീഷ്, അനൂപ്, ജിഷ്ണു, ഡ്രൈവർ വിനോദ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
What's Your Reaction?