റിയാദിൽ മരിച്ച പരപ്പ സ്വദേശിനി ചിപ്പിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Sep 15, 2026 - 13:57
 0
റിയാദിൽ മരിച്ച പരപ്പ സ്വദേശിനി ചിപ്പിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പരപ്പ: സൗദി അറേബ്യയിലെ റിയാദിൽ മരിച്ച പരപ്പ പുലിയൻകുളത്തെ രതീഷിന്റെ ഭാര്യ ചിപ്പി (35)യുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. രാവിലെ ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ പുലിയൻകുളത്തെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കരിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്തുവരികയായിരുന്ന ചിപ്പി രണ്ടാഴ്ച മുമ്പാണ് മരിച്ചത്. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്.

ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന ഭർത്താവ് രതീഷ് നാട്ടിലെത്തിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥിനി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥിനി ദിവ്യ രതീഷുമാണ് മക്കൾ.

റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow