ജുഡോയിൽ സ്വർണത്തിളക്കവുമായി ശിവനന്ദ
അമ്പലത്തറ: ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സബ് ജില്ലാ സ്കൂൾ ഗെയിംസിൽ ജുഡോയിൽ ശിവനന്ദ എ.വി. സ്വർണമെഡൽ നേടി. 38 കിലോഗ്രാമിൽ താഴെയുള്ള ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് ശിവനന്ദയുടെ നേട്ടം.
തായ്ക്വാണ്ടോ മത്സരങ്ങളിലും സംസ്ഥാന, ദേശീയ തലങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള ശിവനന്ദ, ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ ഗെയിംസിലെ അണ്ടർ 40 കിലോഗ്രാം ഗുസ്തി മത്സരത്തിലും നേരത്തെ മെഡൽ നേടിയിട്ടുണ്ട്.
ബാത്തൂർ പ്രാദേശിക സമിതിയംഗം കുന്നുമ്മലിലെ മധുവിന്റെയും അഞ്ചാംവയലിലെ ബേബിയുടെയും മകളാണ് ശിവനന്ദ. അമ്പലത്തറ ജി.വി.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
What's Your Reaction?