റിപ്പയറിനായി നൽകിയ മോട്ടോർ മോഷ്ടിച്ചു; ചിറ്റാരിക്കാൽ സ്വദേശി അറസ്റ്റിൽ

Sep 15, 2026 - 18:27
 0
റിപ്പയറിനായി നൽകിയ മോട്ടോർ മോഷ്ടിച്ചു; ചിറ്റാരിക്കാൽ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: റിപ്പയറിനായി കടയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ ചിറ്റാരിക്കാൽ സ്വദേശി അറസ്റ്റിൽ. കടുമേനി സ്വദേശി തോമസ് (52) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.

സെപ്റ്റംബർ ആറിന് രാവിലെ കണ്ണൂർ തെക്കി ബസാറിലായിരുന്നു സംഭവം. സലാം എന്നയാൾ റിപ്പയറിനായി കടയിൽ നൽകിയ ഏകദേശം 18,000 രൂപ വിലവരുന്ന മോട്ടോറാണ് മോഷണം പോയത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ബാബു, മാത്യൂസ് ജാക്സൺ, സി.പി.ഒ വിന്റോ സി.എൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow