പ്രഥമ ഗുരുരത്ന പുരസ്ക്കാരം കാനായിക്ക് സമർപ്പിച്ചു
കാഞ്ഞങ്ങാട്: വിശ്വശില്പി കാനായി കുഞ്ഞിരാമന് ഗുരുരത്ന പുരസ്കാരം സമർപ്പിക്കാൻ കോട്ടയത്തു നിന്നും ആരാധകർ അതിയാ മ്പൂരിലെ കാനായി ഭവനത്തിലെത്തി. കോട്ടയം ഓരത്തേൽ ഫൗണ്ടേഷനും വര ഗ്യാലറിയും ചേർന്നു നൽകുന്ന പ്രഥമ ഗുരുരത്ന പുരസ്കാരം നൽകാനാണ് പ്രശസ്ത എഴുത്തുകാരൻ ഡോ: പോൾ മണലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞങ്ങാടെത്തിയത്. ഡോ: ഫാദർ കെ എം ജോർജ് പുരസ്കാരവും തുകയും കാനായി കുഞ്ഞിരാമന് സമർപ്പിച്ചു. കാനായി കുഞ്ഞിരാമനേയും നളിനി കാനായിയേയും പോൾ മണലിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ: പോൾ മണലിൽ, ഡോ: ഫാദർ കെ എം ജോർജ്, തേക്കിൻകാട് ജോസഫ്, ഓരത്തേൽ ട്രസ്റ്റ് ചെയർമാൻ മാത്യൂസ് ഓരത്തേൽ, അശോക് കുമാർ കോട്ടയം, എഴുത്തുകാരായ സുകുമാരൻ പെരിയച്ചൂർ, പി സുധാകരൻ, കുഞ്ഞിരാമൻ വെള്ളിക്കോത്ത്, കെ എസ് ഹരി, രാജേഷ് കൃഷ്ണ, ചിത്രകാരൻ രമേശ് കെ കണ്ണൻ, രതീഷ് മടിക്കൈ എന്നിവർ പുരസ്കാരച്ചടങ്ങിൽ സംബന്ധിച്ചു. പവിത്ര കൃഷ്ണ, വേദസ് എന്നീ വിദ്യാർഥികൾ കാനായിയുടെ കവിതകൾ ആലപിച്ചു. ഗുരുരത്നം അവാർഡ് തുകയായ 25000 രൂപ മലപ്പച്ചേരി വൃദ്ധ സദനത്തിൻ്റെ ഡയറക്ടർമാരായ സുസ്മിത ചാക്കോ, മനു ചാക്കോ എന്നിവർക്ക് കാനായി കൈമാറി.
What's Your Reaction?