വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

May 21, 2026 - 17:08
 0
വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

ചായ്യോം: ചായ്യോത്ത് എൻജി സ്മാരക കലാവേദിയുടെ നേതൃത്വത്തിൽ ഇ കെ നായനാർ, എൻ ജി കമ്മത്ത് അനുസ്മരണവും, ഗ്രാമീണ വോളിബോൾ ടൂർണ്ണമെന്റും സംഘടിപ്പിച്ചു. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് പി ടി വിജിനേഷ് അധ്യക്ഷനായി. തേജസ്വിനി പുഴയിൽ ചങ്ങാടം മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു. സിപിഐഎം കിനാനൂർ ലോക്കൽ സെക്രട്ടറി കെ കുമാരൻ, ടി ഷാജി, കെ സത്യൻ, കെ വി ഭരതൻ എന്നിവർ സംസാരിച്ചു. കലാവേദി സെക്രട്ടറി ഷിബിൻ കണിയാട സ്വാഗതം പറഞ്ഞു. വോളിബോൾ മത്സരത്തിൽ എകെജി മയ്യിൽ, വോളി ക്ലബ്ബ് വരഞ്ഞൂർ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. കെ വി അജിത് കുമാർ സമ്മാനദാനം നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow