ജിവിഎച്ച്എസ്എസ് അമ്പലത്തറ വിജയോത്സവം; വിവിധ മേഘലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു

Jun 16, 2026 - 17:37
 0
ജിവിഎച്ച്എസ്എസ് അമ്പലത്തറ വിജയോത്സവം; വിവിധ മേഘലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു

അമ്പലത്തറ: 2025-26 അധ്യയന വർഷത്തിൽ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിൽ നിന്ന് എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. “വിജയോത്സവം 2026” എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ടി.വി. പ്രമോദ്, ദേശീയ മാസ്റ്റേഴ്സ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ ശരത്ത് അമ്പലത്തറ, സിവിൽ എക്സൈസ് ഓഫീസറായി നിയമിതനായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അനൂപ്, കുട്ടികളുടെ സുരക്ഷയ്ക്കായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന അബ്ദുൽ റഹ്മാൻ അമ്പലത്തറ എന്നിവരെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി സോയ കെ.കെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനു എം, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സബിത സി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. സലീന സലാം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ, പി.ടി.എ പ്രസിഡൻ്റ് ജയകുമാർ പി, എസ്.എം.സി ചെയർമാൻ മനോജ് കുമാർ എൻ, മദർ പി.ടി.എ പ്രസിഡൻ്റ് സുജാത രാമകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് നിഷ കെ, സ്റ്റാഫ് സെക്രട്ടറി പത്മജ ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മാസ്റ്റർ രാജേഷ് പി.വി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രിൻസിപ്പൽ പ്രശാന്ത് കെ.വി നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow