2.667 ഗ്രാം എംഡി എംഎയുമായി യുവാവ് അറസ്റ്റിൽ

Mar 10, 2026 - 09:58
 0
2.667 ഗ്രാം എംഡി എംഎയുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം: സ്കൂട്ടിയിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കാഞ്ഞിരോട് കുടുക്കിമൊട്ടയിലെ സി പി അജ്മലാ(23) ണ് അറസ്റ്റിലായത്. മാണിയാട്ട് കാലിക്കടവ്-ഒളവറ റോഡിൽ ചന്തേരയിൽ നിന്നുമാണ് നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി കാർത്തികേയനും സംഘവും പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 2.667 ഗ്രാം എം ഡി എം എ കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി വി സന്തോഷ് കുമാർ, പി രാജൻ, പ്രിവന്റീവ് ഓഫീസർ സി വിജയൻ, പി കെ ലീമ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപൻ എന്നിവരും കാസർകോട് ഐ ബി യിലെ ഓഫീസർമാരായ സാജൻ അപ്യാൽ, മുഹമ്മദ് കബീർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുരളി, കാസർഗോഡ് സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത്, ശൈലേഷ് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow