തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടു.

Nov 4, 2025 - 06:05
 0
തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടു.

തൃശൂർ: തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുഗനാണ് രക്ഷപ്പെട്ടത്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായ് തൃശൂർ നഗരത്തിൽ പൊലീസിന്‍റെ വ്യാപക പരിശോധന തുടരുകയാണ്. ഒരു വർഷം മുൻപും സമാനമായ രീതിയിൽ ബാലമുരുകൻ ജയിൽ ചാടിയിരുന്നു. പൊലീസ് വാഹനത്തിൽ നിന്ന് ഇന്നലെ രാത്രി 10.30 ഓടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 53 കേസുകളിലെ പ്രതിയാണ് ബാലമുരുഗൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow