മുതിയക്കാൽ ഗവ. സ്കൂളിൽ വിദ്യാർഥികളുടെ ചീര കൃഷി വിളവെടുപ്പ്
ബേക്കൽ: കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും കാർഷിക സംസ്കാരം പരിചയപ്പെടുത്തുന്നതിനുമായി മുതിയക്കാൽ ഗവ. സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ ചീരകൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു.
കർഷകൻ നാരായണൻ കാനം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഉഷ, സാവിത്രി, ഗീത, കവിത എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സരിത സ്വാഗതം പറഞ്ഞു.
What's Your Reaction?