ജില്ലാശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ മധ്യവയസ്കയെ കാണാതായി
രാജപുരം: കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ മധ്യവയസ്കയെ കാണാതായതായി പരാതി. കോടോം എരുമക്കുളം പുൽകുഴിയിലെ ബി. പത്മനാഭന്റെ ഭാര്യ എ. ഗീത (50)യെയാണ് കാണാതായത്.
ജില്ലാശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഗീത വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മകൾ ഒടയംചാലിലെ എ. ആതിര രാജപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?