രക്തദാതാക്കളുടെ ഡയറക്ടറി തയ്യാറാക്കും; മടിക്കൈയിൽ രക്തദാന സേന
മടിക്കൈ: രക്തം ആവശ്യമായ മുഴുവൻ ആളുകൾക്കും കൃത്യസമയത്ത് രക്തം ലഭ്യമാക്കുന്നതിനും കൂടുതൽ പേരെ രക്തദാനത്തിന് സന്നദ്ധരാക്കുന്നതിനുമായി മടിക്കൈ പഞ്ചായത്ത് മോഡൽ സി.ഡി.എസ് പ്രവർത്തകർ
രക്തദാന സേനയുടെ രൂപീകരണത്തിന് മുന്നോടിയായി രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവരുടെ പേര്, സ്ഥലം, രക്തഗ്രൂപ്പ്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി ഡയറക്ടറി പ്രസിദ്ധീകരിക്കും. ഇതിലൂടെ ആവശ്യസമയത്ത് രക്തദാതാക്കളെ വേഗത്തിൽ കണ്ടെത്താനും രക്തദാനം എളുപ്പമാക്കാനും സാധിക്കും.
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.വി. പത്മിനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.വി. ജ്യോതി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ, ജില്ലാ മിഷൻ ടീം അംഗം പി.വി. രാജു എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.ബി. സീന സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ. രാജി നന്ദിയും പറഞ്ഞു.
What's Your Reaction?