എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

Oct 5, 2026 - 12:08
 0
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

തളിപ്പറമ്പ്: കുപ്പത്ത് എം.ഡി.എം.എയുമായി തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിലെ എസ്.കെ.പി. മുഹമ്മദ് റിയാസ് (30), എളമ്പച്ചി കണ്ണംകൈ സി.സി. ഹൗസിലെ സി.സി. ഫൈസൽ (34) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ദേശീയപാതയിൽ കുപ്പം മരത്തക്കാട്ട് ഐവർപരദേവത ക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. തളിപ്പറമ്പ് എസ്.ഐ. സി.ജി. സാംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് വാഹനം പരിശോധിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ. 60 ജെ. 900 നമ്പർ കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിൽ 1.92 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെത്തി. പിടികൂടിയ ലഹരിമരുന്നിന് ഏകദേശം 8,000 രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

എ.എസ്.ഐ. ഇബ്രാഹിം സീരകത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, പവിത്രൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow