ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മംഗലാപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതരം

May 17, 2026 - 07:52
 0
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മംഗലാപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതരം

​പിലാത്തറ: കെ എസ് ടി പി റോഡിൽ പിലാത്തറ കോക്കാട് ബസ് സ്റ്റോപ്പിന് മുൻവശം മിനി ട്രക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം സ്വദേശി അഷ്‌ഫാക്ക് (38) നാണ് പരിക്കേറ്റത്.

​കണ്ണൂരിൽ മത്സ്യം ഇറക്കി തിരികെ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും, പയ്യന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി ട്രക്കിൽ ഇടിക്കുകയായിരുന്നു.

​ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന് ഡ്രൈവർ അഷ്‌ഫാക്ക് ഉള്ളിൽ കുടുങ്ങിപ്പോയി. നാട്ടുകാരും പോലീസും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്.

​ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റി.

​അപകടത്തെ തുടർന്ന് പിലാത്തറ-പഴയങ്ങാടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം . തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow