യുദ്ധവിരുദ്ധ ചിത്രരചനാ സദസ്സ് സംഘടിപ്പിച്ചു
കാസര്‍കോട്: ഇന്‍ഡ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ്(ഇസ്‌കഫ്)കാസര്‍കോട് ജില്ലാ കമ്മറ്റി യുദ്ധവിരുദ്ധ ചിത്രരചനാ സദസ്സ് സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി പ്രശസ്ത ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുരിക്കള്‍ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ടി കൃഷ്ണന്‍, അനിതാ രാജ്, അഡ്വ. ഗിരീഷ് പാണംതോട്, ശിശുപാലന്‍ മാസ്റ്റര്‍, ബാബു ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജലീല്‍ പാലോത്ത് സ്വാഗതം പറഞ്ഞു. രാജേഷ് ബേനൂര്‍, രമ്യ എ വി, ഇശാന എസ് പാല്‍, ഐഷിന്‍ ഫാത്തിമ കുരിക്കള്‍, യാഗില്‍ എസ് ബിജു, ദേവ്‌ന, നേഹ നമ്പ്യാര്‍, ദേവജ്, നിഹാല്‍ മാധവ് എന്നിവര്‍ യുദ്ധവിരുദ്ധ ചിത്രങ്ങള്‍ രചിച്ചു.
What's Your Reaction?