നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ.

Mar 7, 2025 - 21:09
Mar 7, 2025 - 21:10
 0
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ.

 കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ. മുംബൈ സ്വദേശികളായ സഫ, ഷാസിയ പിടിയിലായത്. 44 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഒന്നര കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. രണ്ടാഴ്ച്ച മുമ്പാണ് നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയത്. തായ്‌ലൻറിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കലിൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow