നിമിഷ പ്രിയയുടെ മോചനം; യമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമറുമായി കാന്തപുരം സംസാരിച്ചു.

Jul 15, 2025 - 10:12
 0
നിമിഷ പ്രിയയുടെ മോചനം; യമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമറുമായി കാന്തപുരം സംസാരിച്ചു.

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെ ചര്‍ച്ചകള്‍ ആരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും ചര്‍ച്ചയില്‍ പങ്കെടുക്കും. വധശിക്ഷ ഉത്തരവ് മരവിപ്പിക്കാനുളള അടിയന്തര ഇടപെടലാണ് ലക്ഷ്യം. യമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമറുമായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാര്‍ വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നൽകി വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow