നഗ്ന ചിത്രമെടുത്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
കാസർകോട്: ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും പെൺ സുഹൃത്തിനെയും ഒന്നിച്ചിരുത്തി നഗ്ന ചിത്രമെടുത്തു ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പിരാരമൂല സ്വദേശിയും കടമ്പാറിൽ താമസക്കാരനുമായ ഹാരിസ്(40) ആണ് പിടിയിലായത്. മംഗളൂരുവിൽ വെച്ചാണ് ഇയാളെ ഇൻസ്പെക്ടർ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ ഒരാൾ രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ഉള്ളാൾ മോണ്ടു ഗുളിയിലെ മുഹമ്മദ് ഹനീഫ(40) യും പെൺ സുഹൃത്തും ഹൊസങ്കടിയിലെ ലോഡ്ജിൽ മുറി എടുത്തിരുന്നു. ഈ സമയത്ത് മൂന്നംഗസംഘം മുറിയിലേക്ക് അതിക്രമിച്ചു കയറുകയും യുവ തിയെയും യുവാവിനെയും കട്ടിലിൽ ഒന്നിച്ചിരുത്തി അർദ്ധനഗ്ന വീഡിയോകളും ഫോട്ടോകളും പകർത്തുകയായിരുന്നു. 2 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ കൂടി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽഫോണും 5000 രൂപയും തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
What's Your Reaction?