കൃഷിപ്പണിക്കിടെ കുഴഞ്ഞുവീണ് ബിജെപി പ്രാദേശിക നേതാവ് മരിച്ചു
ചെറുവത്തൂർ: കൃഷിപ്പണിക്കിടെ കുഴഞ്ഞുവീണ് ബിജെപി പ്രാദേശിക നേതാവ് മരിച്ചു. പിലിക്കോട് ഗവ. യു.പി. സ്കൂളിന് സമീപത്തെ കെ.ടി.വി. മോഹനൻ (59) ആണ് മരിച്ചത്.
ഞായറാഴ്ച വീട്ടുപറമ്പിൽ കപ്പകൃഷിക്കായി കൂന കൂട്ടുന്നതിനിടെയാണ് മോഹനൻ കുഴഞ്ഞുവീണത്. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജെപി മുൻ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും ആർ.എസ്.എസ്. പ്രവർത്തകനുമായിരുന്ന മോഹനൻ മാവുങ്കാൽ കാംപ്കോയിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
പരേതരായ വി.വി. ചാത്തുവിന്റെയും കെ.ടി.വി. പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രുഗ്മണി. മക്കൾ: രാഹുൽ (മർച്ചന്റ് നേവി), ആതിര. മരുമകൻ: രാകേഷ്. സഹോദരി: കെ.ടി.വി. ബാലാമണി (മുൻ ദിനേശ് ബീഡി തൊഴിലാളി).
What's Your Reaction?